കരുനാഗപ്പള്ളി: സമസ്ത ഉപാധ്യക്ഷനും ഖാദിസിയ്യ സ്ഥാപനങ്ങുടെ പ്രസിഡന്‍റുമായ പി.എ. ഹൈദ്രൂസ് മുസ്ലിയാര് നയിക്കുന്ന ദക്ഷിണ കേരള യാത്രക്ക് സ്വീകരണം നൽകി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഖാദിസിയ്യ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹംസ സഖാഫി മണപ്പള്ളി, ജില്ല വൈസ് പ്രസിഡന്‍റ് ഫസലുദ്ദീന്‍ മുസ്ലിയാര്, എസ്.വൈ.എസ് ജില്ല സെക്രട്ടറിമാരായ എന്‍.കെ. നൗഷാദ് മുസ്ലിയാര്, അന്‍വര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു. ചിത്രം,.... ദക്ഷിണ കേരള യാത്രക്ക് നൽകിയ സ്വീകരണത്തിൽ എസ്.എസ്.എഫ് ദേശീയ പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.