മെഡിക്കല്‍ കിറ്റ് വിതരണവും അനുമോദനവും

കരുനാഗപ്പള്ളി: ടൈപ് വണ്‍ ഡയബറ്റിക് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ മണപ്പുറം ഫൗണ്ടേഷന്‍റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള നടന്നു. ഡെല്‍മ മിനി കൺവെന്‍ഷന്‍ ഹബില്‍ നടന്ന ചടങ്ങ് ഹൗസ്​ഫെഡ് ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ശ്രവണസഹായി മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോർജ്​ ഡി. ദാസ് നല്‍കി. വർക്കിങ്​ പ്രസിഡന്‍റ്​ നവാസ് അധ്യക്ഷത വഹിച്ചു. പ്രിയങ്ക ഐ ഹോസ്പിറ്റല്‍ എം.ഡി ഡോ. രാജീവ് സുകുമാരനെ വ്യവസായി നാസര്‍ പോച്ചയില്‍ അനുമോദിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശിൽപ ട്രീസ, ടി വണ്‍ ഡി.എഫ് ഭാരവാഹികളായ ഷിഹാബുദ്ദീന്‍, ഡെറീന ദാസ്, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാപ്​ഷൻ: ടൈപ് വണ്‍ ഡയബറ്റിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഹൗസ്​ഫെഡ് ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.