ചവറ: വ്യാജ വിസയിൽ ദുബൈയിലെത്തി ദുരിത ജീവിതത്തിൽ കഴിഞ്ഞ തേവലക്കര സ്വദേശി നിസാറിന്‍റെ കുടുംബത്തിന് കെ.എം.സി.സിയും ശിഹാബ് തങ്ങൾ സെന്‍റർ ഫോർ ഹ്യൂമൻ കെയറും സഹായധനം നൽകി. ഭക്ഷണവും താമസ സ്ഥലവുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന നിസാറിനെ ദുബൈ കെ.എം.സി.സി ജില്ല പ്രസിഡന്‍റ് ഷഹീർ എം. പത്തനാപുരം, തേവലക്കര ബാദുഷ, യു.എ.ഇ പ്രവാസികളായ നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സംരക്ഷിക്കുകയായിരുന്നു. സെന്‍റർ ചെയർമാൻ കെ. യൂസുഫ് സലീമിൽനിന്ന് കുടുംബത്തിനുവേണ്ടി മുസ്ലിം ലീഗ് തേവലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷിഹാബ് ധനസഹായം ഏറ്റുവാങ്ങി. നിസാർ കന്നേൽ, ഗുൽസാർ പന്മന, ശരീഫ് കണ്ണാപ്പള്ളിൽ, മജീദ്, നുജുമുദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.