പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ബോണസ് ചർച്ച പരാജയപ്പെട്ടു. യൂനിയന്‍ പ്രതിനിധികള്‍ യോഗം ബഹിഷ്ക്കരിച്ചു. എസ്.എഫ്.സി.കെ ഹെഡ് ഓഫിസിൽ മാനേജ്മെന്‍റ് വിളിച്ചുചേർത്ത യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. കോർപറേഷൻ നഷ്ടത്തിലാണെന്നും 8:33ശതമാനം മാത്രമേ നൽകാൻ കഴിയൂവെന്നും മറ്റ് ഒരു ആനുകൂല്യങ്ങളും നൽകാൻ കഴിയില്ലെന്നും മാനേജ്മെന്‍റ് അറിയിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഒരു മാറ്റവും സാധ്യമല്ലെന്നും അഡ്വാൻസ് ഉൾെപ്പടെ നൽകാൻ കഴിയില്ലെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. വർധന ആവശ്യപ്പെടുന്നില്ലെങ്കിലും കഴിഞ്ഞവർഷം നൽകിയ നിലയിൽ ബോണസ് ആനുകൂല്യങ്ങൾ നൽകണമെന്നും യൂനിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് നേതാക്കൾ ചർച്ച ബഹിഷ്ക്കരിച്ചത്. ചെയർമാൻ കെ. ശിവശങ്കരൻ നായർ, മാനേജിങ് ഡയറക്ടർ എൽ. ഷിബുകുമാർ, സെക്രട്ടറി പി.എസ്. ആനന്ദകുമാർ, ജനറൽ മാനേജർ ആർ. രഞ്ജിത് രാജ്, ഫിനാൻസ് മാനേജർ ഗിരീഷ് കുമാർ, എസ്റ്റേറ്റ് മാനേജർമാരായ ആർ. സുരേഷ്കുമാർ, അംജിത്ഖാൻ, സി.ആർ. നജീബ്, ചെമ്പനരുവി മുരളി (ഐ.എൻ.ടി.യു.സി), കറവൂർ എൽ വർഗീസ്, എസ്. ഷാജി (സി.ഐ.ടി.യു), അഡ്വ. എസ്. വേണുഗോപാൽ, എം. ജിയാസുദ്ദീൻ (എ.ഐ.ടി.യു.സി), റിയാസ് മുഹമ്മദ്, എസ്. മാഹിൻ (കെ.ടി.യു.സി.ബി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.