കൊട്ടാരക്കര: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ മികച്ചവിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം. രാജേഷ് അധ്യക്ഷത വഹിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത്, ജി. നിധീഷ്, ഡിവൈ.എസ്.പിമാരായ ജി.ഡി. വിജയകുമാർ, എസ്. ഷെരീഫ്, ഷൈനു തോമസ്, സംഘടന ഭാരവാഹികളായ കെ.സുനി, എം. വിനോദ്, ആർ. രാജീവൻ, എസ്. നജീം, എസ്.എൽ. സുജിത് എന്നിവർ സംസാരിച്ചു. കർഷക ദിനാചരണം (ചിത്രം) ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ കർഷക ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസർ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ ജയന്തിദേവി, ബ്ലോക്ക് മെംബർ കരിങ്ങന്നൂർ സുഷമ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെ. റീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.