പുനലൂർ: പുനലൂർ-പാപ്പന്നൂർ-ഇടമൺ റോഡ്, കഴുതുരുട്ടി-പൂത്തോട്ടം റോഡുകളിലെ നവീകരണത്തിലെ അപാകത കണ്ടെത്താൻ വിജിലൻസ് പരിശോധന നടത്തി. റോഡിലെ തകർന്ന ഭാഗം കുഴിച്ച് വിദഗ്ധ പരിശോധനക്കായി ടാറിന്‍റെ അടക്കം സാമ്പ്ൾ ശേഖരിച്ചു. സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷൻ 'സരൾ രാസ്ത'യുടെ ഭാഗമായിരുന്നു പുനലൂരിലേയും പരിശോധന. സാമ്പ്ൾ ലാബ് പരിശോധനക്ക് ശേഷമേ അപാകത കണ്ടെത്താൻ കഴിയു. പുനലൂർ-പാപ്പന്നൂർ റോഡ് ദേശീയപാതയിൽ സന്ധിക്കുന്ന പുനലൂർ ടി.ബി ജങ്ഷനിൽ അടക്കം ടാർ ഇളകി കുഴികൾ രൂപപ്പെട്ടിരുന്നു. ടി.ബി. ജങ്ഷനിലാണ് കുഴിയെടുത്ത് സാമ്പ്ൾ ശേഖരിച്ചത്. എട്ടര കോടി രൂപ അടങ്കലിൽ ഒരു വർഷം മുമ്പാണ് 10 കിലോമീറ്ററോളമുള്ള ഈ റോഡ് നവീകരിച്ചത്. താമസിയാതെ റോഡ് പലയിടത്തും തകർന്നിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ ടി. ബിജു എസ്.ഐ സുനിൽകുമാർ എ.എസ്.ഐ സജി, എസ്.സി.പി.ഒ ദേവപാൽ അജീഷ്, നവാസ്, അൻസാരി, കബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടാതെ പൊതുമരാമത്ത്, ദേശീയപാത അധികൃതരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.