ഡ്രൈഡേയിൽ മദ്യ വിൽപന നടത്തിയയാൾ അറസ്റ്റിൽ

കണ്ണനല്ലൂർ: ഡ്രൈഡേയിൽ ​ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപന നടത്തിയയാ​​ളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം ചേരികോണം തടവിള വീട്ടിൽ മുഹമ്മദ് ഹനീഫ (63) ആണ് അറസ്റ്റിലായത്. അവധിദിവസങ്ങളിൽ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് സ്വന്തം വീട്ടിൽ വെച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണനല്ലൂർ എസ്.എച്ച്​.ഒ ഡി. സജീവിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 30 കുപ്പി വിദേശമദ്യം ഇയാളിൽനിന്ന്​ പിടിച്ചെടുത്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.