ചവറ: കർഷക ദിനത്തോടനുബന്ധിച്ച് പന്മന കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ നടത്തി. സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മാമൂലയിൽ സേതുക്കുട്ടൻ അധ്യക്ഷത വഹിച്ചു. മികച്ച വനിതാ കർഷക സഫീന ഇടയിലവീട്, ക്ഷീരകർഷകൻ ഷെമീർ മൻസിൽ ഷെമീർ, വെറ്റില കർഷകൻ കളീലുവീട്ടിൽ രാജേന്ദ്ര ബാബു, സമ്മിശ്രകർഷകൻ ഹെർമോൺ വില്ല തോമസ് ലൂക്കോസ്, എസ്.സി കർഷകൻ കാവിന്‍റെ തെക്കതിൽ രവീന്ദ്രൻ, വിദ്യാർഥി കർഷകൻ ചാലിൽ വീട്ടിൽ മുഹമ്മദ് സിനാൻ എന്നിവർക്ക് ഉപഹാരം നൽകി. കൃഷി ഓഫിസർ നസിയ, ബ്ലോക്ക് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരിൽ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. സുധീഷ് കുമാർ, കൃഷി അസിസ്റ്റന്‍റ് നിസ, സോമൻ, ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.