ആശാൻ കവിത, മാപ്പിളപ്പാട്ട് ആലാപന മത്സരം

കൊല്ലം: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും മാപ്പിളപ്പാട്ട് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ആദ്യകാവ്യത്തിന്റെ 150-ാം വാർഷികവും പ്രമാണിച്ച് കടപ്പാക്കട സ്​പോർട്സ് ക്ലബ് സംസ്ഥാന തലത്തിൽ ആശാൻ കവിത, മാപ്പിളപ്പാട്ട്​ ആലാപന മത്സരങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ നാലിന് രാവിലെ ഒമ്പതുമുതൽ ആശാൻ കവിത ആലാപന മത്സരവും 17ന്​ മാപ്പിളപ്പാട്ട് ആലാപന മത്സരവും നടത്തും. കേരള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നതവി ജയം നേടിയവരെ അനുമോദിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന്​ 0474-2748185 നമ്പറിൽ ബന്ധപ്പെടാം. കെ.എസ്.എഫ്.ഇ കൊട്ടാരക്കര റീജനൽ ഓഫിസ്​ ഉദ്​ഘാടനം കൊല്ലം: കെ.എസ്.എഫ്.ഇ കൊട്ടാരക്കര ആസ്ഥാനമായി രൂപവത്​കരിച്ച കൊല്ലം റൂറൽ റീജനൽ ഓഫിസ്​ വെള്ളിയാഴ്ച രാവിലെ 10ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യും. നഗരസഭ ചെർമാൻ എ. ഷാജു അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ, മുൻ എം.എൽ.എ അഡ്വ. പി. അയിഷാ പോറ്റി, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിങ്​ ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പ​ങ്കെടുക്കും. ജില്ലയിലെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുന്നത്തൂർ താലൂക്കുകളിൽപെട്ട 32 ശാഖകളാണ് പുതിയ റീജന്​ കീഴിലുള്ളത്. പുതുതായി കാരാളിമുക്ക്, ചിതറ എന്നീ ശാഖകളും പതാരം, അമ്പലംകുന്ന് എന്നിവിടങ്ങളിൽ മൈക്രോ ശാഖകളും ഉടൻ തന്നെ ആരംഭിക്കുമെന്ന്​ റൂറൽ എ.ജി.എം എസ്. പ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.