കൊല്ലം: കൊല്ലം ബിഷപ് ജെറോം നഗർ വ്യാപാരസമൂഹം ഓണത്തോടനുബന്ധിച്ച് 17 മുതൽ സെപ്റ്റംബർ 11 വരെ 'വ്യാപാരോത്സവം 2022' സംഘടിപ്പിക്കുന്നു. ജെറോം നഗറിലെ 180ലധികം സ്ഥാപനങ്ങൾ പങ്കെടുക്കും. ഈ കാലയളവിൽ ഇവിടത്തെ ഏത് സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിയാലും സൗജന്യ സമ്മാന കൂപ്പണുകൾ നൽകും. വിജയികൾക്ക് മെഗാ സമ്മാനങ്ങൾ, മലേഷ്യൻ ടൂർ പാക്കേജ് ഗോൾഡ് കോയിൻ, വാഗമൺ പാക്കേജ് മുതലായവ നൽകും. 17ന് വൈകീട്ട് ആറിന് ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശ്ശേരി വ്യാപാരോത്സവം ഉദ്ഘാടനം ചെയ്യും. ജെറോം നഗർ ട്രസ്റ്റ് ഡയറക്ടർ ഫാ. സ്റ്റീഫൻ അധ്യക്ഷതവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് കൂപ്പണുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.