ഓയൂർ: യൂത്ത് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റി കരിങ്ങന്നൂർ രാമചന്ദ്രൻ നായരുടെ സ്മരണാർഥം നടത്തിയ മെഗാ ക്വിസ് മത്സരം സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം പ്രസിഡന്‍റ് ജെയിംസ് ജോർജ് അധ്യക്ഷതവഹിച്ചു. പ്രകാശ് വി. നായർ അനുസ്മരണപ്രഭാഷണം നടത്തി. മെഗാ ക്വിസ് മത്സരവിജയികൾക്ക് കരിങ്ങന്നൂർ രാമചന്ദ്രൻ നായർ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ഉപഹാരങ്ങളും കാഷ് അവാർഡുകളും നൽകി. സ്വാതന്ത്ര്യദിനാഘോഷം കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് സിറാ നഗറിൽ വാർഡ് കൗൺസിലർ ഷൂജാ ജസീം പതാക ഉയർത്തി. എം.എസ്. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. എസ്.എ. കരീം അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.