രാമായണ മാസാചരണം സമാപിച്ചു

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ രാമയണ മാസാചരണം സമാപിച്ചു. സമാപനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണാടിയിൽ മുരളീധരൻപിള്ളക്ക്​ രാമായണ മാസപുരസ്കാരം സമ്മാനിച്ചു. ആധ്യാത്മിക പ്രഭാഷണത്തിന്‍റെ സമാപന ഉദ്ഘാടനം മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് നിർവഹിച്ചു. സ്വാമി ശിവബോധനന്ദ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്‍റ്​ ജി. സത്യൻ വയനകം അധ്യക്ഷതവഹിച്ചു. അഡ്വ.കെ. ഗോപിനാഥൻ, പാറയിൽ രാധാകൃഷ്ണൻ, പ്രകാശൻ വലിയഴീക്കൽ, അഡ്വ.എം.സി. അനിൽകുമാർ, കെ.പി. ചന്ദ്രൻ, ചൂനാട്ട് വിജയൻപിള്ള, കട്ടച്ചിറ ഗോപൻ, കെ. രഘുനാഥൻപിള്ള, എം. ഗോപാലകൃഷ്ണ പിള്ള, ജി. ധർമദാസ്, രാജൻ കോട്ടക്കപ്പുറം എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷം ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിനാഘോഷം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുരേഷ് താനുവേലി ഉദ്ഘാടനം ചെയ്തു. വിമുക്തഭടൻ വി.കെ. ശിവദാസനെ ആദരിച്ചു. ഗ്രന്ഥശാലാ രക്ഷാധികാരി എൽ. പവിത്രൻ അധ്യക്ഷതവഹിച്ചു. ഓച്ചിറ: കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്‍റ്​ ജി. ബിജു നേതൃത്വം നൽകി. ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ മാനേജർ ഇരിപ്പക്കൽ രാജശേഖരൻപിള്ള പതാക ഉയർത്തി. സ്വാതന്ത്ര്യദിന പ്രതിഭാങ്കണം കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. സ്കൂൾ വൈസ് ചെയർമാൻ ഡോ. മഞ്ജു രാജശേഖരൻ സ്വാതന്ത്ര്യദിന സന്ദേശം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.