കശുവണ്ടി തൊഴിലാളികൾക്ക് ധനസഹായം നൽകണം

കണ്ണനല്ലൂർ: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 25000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് ആർ.എസ്.പി ചെറിയല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ സമദ് സമ്മേളനം ഉദ്​ഘാടനം ചെയ്തു. ജി. ഗോപിനാഥൻ പിള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി. വേണുഗോപാൽ, ഐ. ഐസക്ക്, ശാന്തകുമാർ, ലതികകുമാരി, പി. ഉഷർ, ആനി ബാബുക്കുട്ടി, ഓമനക്കുട്ടൻ പിള്ള, ഗോപിനാഥൻ നായർ, അനിൽകുമാർ, ഗോപകുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഓമനക്കുട്ടൻ പിള്ളയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.