ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ അനുസ്​മരണം

ഓയൂർ: കഥകളി ആചാര്യൻ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്‍റെ 14ാമത് ചരമവാർഷികവും അനുസ്​മരണവും ചൊവ്വാഴ്ച ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്​മാരക സാംസ്​കാരിക കലാകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നടക്കും. രാവിലെ 9.30ന് ഓയൂരാശാൻ സാംസ്​കാരിക കലാകേന്ദ്രത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ കെ. അനിൽകുമാർ അമ്പലക്കര ഉദ്ഘാടനം ചെയ്യും. പകൽക്കുറി കലാഭാരതി കഥകളി വിദ്യാലയം പ്രിൻസിപ്പൽ കലാഭാരതി രാജൻ മുഖ്യഅനുസ്​മരണപ്രഭാഷണം നടത്തും. സാംസ്​കാരിക കലാകേന്ദ്രം പ്രസിഡന്‍റ്​ ജി. ഹരിദാസ്​ അധ്യക്ഷതവഹിക്കും. വാഴകൾ നശിപ്പിച്ചു ഓയൂർ: വാളിയോട് തണ്ണേറ്റ് വയലിൽ കൃഷി ചെയ്തിരുന്ന വാഴകൾ സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വാളിയോട് മലയില വീട്ടിൽ വിഷ്ണുവിന്‍റെ 40 സെന്‍റ്​ വസ്​തുവിൽ കൃഷി ചെയ്ത കുലക്കാറായ 20 ഏത്തവാഴകളാണ് വെട്ടിനശിപ്പിച്ചത്. പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പൊതിച്ചോറ് കുട്ടിപ്പൊലീസ്​ ഓയൂർ: പൂയപ്പള്ളി ഗവ. സ്​കൂളിലെ സ്റ്റുഡന്‍റ്​ പൊലീസ്​ കാഡറ്റുകൾ നൽകുന്ന കരീപ്ര ശരണാലയത്തിലെ പൊതിച്ചോറ് വിതരണത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ അഡ്വ. വി. സുമലാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ പ്രിൻസ്​ കായില, എസ്​.എം.സി ചെയർമാൻ എം.ബി. പ്രകാശ്, പ്രഥമാധ്യാപിക ജി. സിന്ധു, പൂയപ്പള്ളി പൊലീസ്​ എസ്.ഐ അഭിലാഷ്, പി.ടി.എ പ്രസിഡന്‍റ്​ രഞ്ജിനി, വൈസ്​ പ്രസിഡന്‍റ് വിനീത, എം.പി.ടി.എ അംഗം ഉഷ, സി.പി.ഒമാരായ റാണി, ഗിരിജ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.