പതാക ഉയർത്തി

കരുനാഗപ്പള്ളി: കുലശേഖരപുരം സൗത്ത് ഇന്ത്യൻ കോർപറേഷൻ ഫാക്ടറിയിൽ ക്യാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് കരുനാഗപ്പള്ളി മേഖലകമ്മിറ്റി 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പതാക ഉയർത്തൽ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നീലികുളം സദാനന്ദൻ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എം. നൗഷാദ്, ബ്ലോക്ക് സെക്രട്ടറിമാരായ മേടയിൽ ശിവപ്രസാദ്, ആദിനാട് രാജേഷ്, യൂനിയൻ ഭാരവാഹികളായ എം.എസ്. ഷൗക്കത്ത്, ലാലാരാജൻ, ഗിരിജാകുമാരി എന്നിവർ പങ്കെടുത്തു. ചിത്രം: ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നീലികുളം സദാനന്ദൻ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.