കുളത്തൂപ്പുഴ: തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.റ്റി.യു.സി) കുളത്തൂപ്പുഴ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തി. സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനിൽകുമാർ, എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ മണ്ഡലം സെക്രട്ടറി ജി. അജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീർ, പി.ജെ. രാജു, ടി. തുഷാര, അജിമോൻ, എസ്. മോഹനൻ പിള്ള, എസ്. ചന്ദ്രകുമാർ, എസ്. സുജിത്ത്, ഷീജാ റാഫി, പി. സഹദേവൻ, എം. ഷാജഹാൻ, എസ്.കെ. രാജേന്ദ്രൻ എന്നിവര്‍ സംസാരിച്ചു. ......... ഫോട്ടോ: KE KULP1: എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.റ്റി.യു.സി) കുളത്തൂപ്പുഴ പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജൂ ജമാൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.