ഹൈമാസ്റ്റ് ലൈറ്റ്; പ്രതിഷേധ ഉദ്ഘാടനവുമായി യൂത്ത് കോൺഗ്രസ്

ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിൽ മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടുപയോഗിച്ച് ശൂരനാട് വടക്ക് പുളിമൂട് ചന്തയിലും തെക്കേമുറി പുതിയകാവ് ക്ഷേത്രത്തിന്​ സമീപവും സ്ഥാപിച്ചിരുന്ന മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനമാണ് നടത്തിയത്. കുന്നത്തൂർ എം.എൽ.എയുടെ സമയക്കുറവ് മൂലം ഉദ്ഘാടനം വൈകുന്നു എന്ന പേരിലാണ് യൂത്ത് കോൺഗ്രസ് പരിപാടി നടത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എച്ച്. അബ്ദുൽ ഖലീൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സന്ദീപ്, ഷാനു പെരുംകുളം, ഷെമീം ഷാജി, അനന്ദു ആനയടി, അനസ്‌, ഹാഷിം കമാൽ, തൻസീർ, അൻവർ, ബിജു, സ്വാലിഹ്, നൗഫൽ, അരവിന്ദ് ആനയടി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.