ദേശീയപാതയിൽ അപകടക്കെണി

ഇരവിപുരം: ദേശീയപാതയിൽ അപകടം പതിയിരുന്നിട്ടും അധികൃതർ കണ്ട മട്ടില്ല. വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിനായി മാസങ്ങൾക്ക്​ മുമ്പെടുത്ത കുഴികളാണ് അപകടക്കെണിയായത്. കുഴിയെടുത്ത് മേൽമൂടി ഇടാനായി സ്ലാബുകളും നിർമിച്ചെങ്കിലും ഇതുവരെ സ്ഥാപിച്ചില്ല. റോഡരികിലായതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറപ്പോകാൻപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ദേശീയപാതയിൽ പോസ്റ്റ് ഓഫിസ് ജങ്ഷൻ, മാടൻനട തുടങ്ങി നിരവധിയിടങ്ങളിൽ മേൽമൂടിയിടാതെ കുഴികൾ കിടപ്പുണ്ട്. രാത്രി ഡ്രൈവർമാർക്ക് ഇത് കാണാനും കഴിയില്ല. കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫിസ് ജങ്ഷൻ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിത്തിരിച്ച്​ മാറ്റുന്നതിനടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. മുന്നറിയിപ്പ് അടയാളങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുമില്ല. ഇതിന് മേൽമൂടി ഇട്ടില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എസ്.പി.സി ദിനാചരണം (ചിത്രം) കൊട്ടിയം: കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ദിനാചരണം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ജൂഡിത് ലത അധ്യക്ഷതവഹിച്ചു. മുൻ പ്രഥമാധ്യാപിക ബീന ഡേവിഡ്, അനിൽകുമാർ, സിനിമ ആർട്ടിസ്റ്റ് കസ്തൂർബ, പി.ടി.എ പ്രസിഡന്‍റ് ശശാങ്കൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.