സംസ്കൃത ദിനാചരണം

മയ്യനാട്: കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിൽ സംസ്കൃതദിനാചരണം നടത്തി. പ്രഥമാധ്യാപകൻ ഗ്രഡിസൺ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അജയകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ മനോജ്, ഡോ. ദിനേശ്, കാതറിൻ, മഞ്ജുഷ, ഹസീന, ശ്രീദേവി, സംസ്കൃത അധ്യാപിക ബിന്ദു എന്നിവർ നേതൃത്വം നൽകി. സ്വാഗതസംഘം രൂപവത്​കരിച്ചു കണ്ണനല്ലൂർ: ഖാദിസിയയുടെ ഇരുപത്തിയെട്ടാമത് വാർഷികത്തോടനുബന്ധിച്ച് തെക്കൻകേരളത്തിൽ പി.എ. ഹൈദ്രോസ് ഉസ്താദ് നടത്തുന്ന യാത്രക്ക്​ വരവേൽപ്പ് നൽകുന്നതിനായി മുട്ടക്കാവിൽ 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പ്രോഗ്രാം ചെയർമാനായി അബ്ദുസ്സലാം ഫൈസി മുട്ടക്കാവ്, കൺവീനറായി അബ്ദുൽ റഹീം, കുളപ്പാടം, ട്രഷററായി എ. നാസറുദ്ദീൻ മുട്ടയ്ക്കാവ് എന്നിവരെ തെരഞ്ഞെടുത്തു. ഹുസൈൻ തങ്ങൾ, നൂറുദ്ദീൻ മഹ്ളരി, അബ്ദുൽ ഹക്കീം സഖാഫി നെടുമ്പന, അസ്​ലം സഖാഫി കണ്ണനല്ലൂർ, അമീർ, ഷെമീം മിസ്ബാഹി, സുൽഫിക്കർ കുളപ്പാടം, ഷെഫീഖ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.