വനിത ജീവനക്കാർക്കായി മോട്ടിവേഷൻ ക്ലാസ്

കൊല്ലം: എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവിസ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 'തൊഴിലിടവും സ്‌ത്രീകളും' വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷൻ അംഗം സബിതാ ബീഗം ഉദ്ഘാടനം ചെയ്‌തു. യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ് പി. മിനിമോൾ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽകുമാർ, ജില്ല സെക്രട്ടറി വി.ആർ. അജു, ജില്ല സെക്രട്ടേറിയറ്റ് അംഗം ഖുശീ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, ജില്ല ഹോമിയോ ആശുപത്രിയിലെ സീതാലയം യൂനിറ്റ് കൺവീനർ ഡോ. പത്മജാ പ്രസാദ്, സൈക്കോളജിസ്റ്റ് എസ്. സിസിലി എന്നിവർ ക്ലാസെടുത്തു. പരിശീലന പരിപാടി കൊല്ലം: തെരഞ്ഞെടുപ്പ്​ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊല്ലം താലൂക്കിലെ നാല് നിയമസഭ മണ്ഡലങ്ങളിലെ ബി.എൽ.ഒമാരുടെ പരിശീലന പരിപാടി കൊല്ലം തഹസിൽദാർ ജാസ്മിൻ ജോർജ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ ഭേദഗതി സംബന്ധിച്ച്​ കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ ബൂത്ത്‌ ലെവൽ ഓഫിസർമാർക്കായിരുന്നു പരിശീലനം. ഇലക്​ഷൻ ഡെപ്യൂട്ടി തഹസിൽദാർ രമേശൻ മാധവൻ പരിശീലന ക്ലാസ്​ നയിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ സി. ദേവരാജൻ, ശ്രീറാം ബിനോയി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.