രാമായണ മാസാചരണ സമാപനം

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 16ന് ന‌ടക്കും. ഉച്ചക്ക്​ 12ന് പ്രഭാഷണ സമാപനം എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ പ്രഭാഷണം നടത്തും. രണ്ടിന്​ സമാപന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസി‍ഡന്‍റ് ജി. സത്യൻ അധ്യക്ഷത വഹിക്കും. മരണാനന്തര സഹായവും ചികിത്സസഹായ വിതരണവും യു. പ്രതിഭ എം.എൽ.എയും രാമായണ മാസാചരണത്തിന് നേതൃത്വം നൽകിയവർക്കുള്ള അനുമോദനം എം.എസ്. അരുൺകുമാർ എം.എൽ.എയും നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.