ജൽജീവൻ പദ്ധതി കരാറുകാർക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക്

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ പദ്ധതി നടത്തിപ്പിന് കരാറെടുത്തിരിക്കുന്നവർക്കെതിരെ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ നിയമനടപടിക്ക്. 21.46 കോടി രൂപയുടെ പദ്ധതിയാണ്. 8895 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിന് വേണ്ടി 18 മാസമാണ് അനുവദിച്ചത്. അടുത്തവർഷം ജൂൺ 30ന് കരാറിന്‍റെ കാലാവധി അവസാനിക്കും. എന്നാൽ, പണി തുടങ്ങി ഏഴ് മാസം പിന്നിട്ടിട്ടും ഒരു വീടിന് പോലും വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ജല ജീവൻ പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്ക് തുടരുന്നതിനാൽ കരാറുകാർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനുള്ള നടപടിയാരംഭിച്ചതായി യു.സി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ രാജീവ് കോശി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.