കൊല്ലം: ദീർഘകാലം തൃക്കടവൂർ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന ഗ്രാമവികസന ബോർഡ് അംഗവുമായിരുന്ന ടി.കെ. ഗോപിനാഥക്കുറുപ്പിന്‍റെ 11-ാം ചരമവാർഷികം ടി.കെ. ഗോപിനാഥക്കുറുപ്പ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14ന് ആചരിക്കും. രാവിലെ 10ന് അഞ്ചാലുംമൂട് മുരിങ്ങമൂട് എം.എം നഗർ 96 പീടിക വിളയിൽ നടക്കുന്ന ചടങ്ങ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കെ.പി.എ.സി ലുലാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. 18 വർഷം തൃക്കടവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വഹിച്ച ഗോപിനാഥക്കുറുപ്പ് തൃക്കടവൂർ സോണൽ ഓഫിസ്, ഗ്രന്ഥശാല, തേവള്ളി പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമാണം, അഞ്ചാലുംമൂട് പഞ്ചായത്ത് മൈതാനം, പഞ്ചായത്ത് ബിൽഡിങ് എന്നിവയുടെ നിർമാണത്തിൽ നേതൃപരമായ പങ്കുവഹിച്ചു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമിക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാവണമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെയർമാൻ ജി. വിമൽ ബാബു, ഭാരവാഹികളായ കെ.പി.എ.സി ലീലാകൃഷ്ണൻ, ശശിധരൻപിള്ള, ബൈജുമോഹൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.