കൊല്ലം: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യവാര്‍ഷികാഘോഷ ഭാഗമായി 'സ്വതന്ത്ര ഇന്ത്യയിലെ പൊലീസും ജനാധിപത്യവും' വിഷയത്തില്‍ കേരള പൊലീസ് അസോസിയേഷന്‍ സിറ്റി ജില്ല കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. ഡി.സി.ആര്‍.ബി അസി. കമീഷണര്‍ പ്രതീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എല്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്ചന്ദ്രന്‍, പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.ആര്‍. ഷിനോദാസ്, പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിർവാഹകസമിതി അംഗം കെ. സുനി, ജില്ല പൊലീസ് സഹകരണ സംഘം പ്രസിഡന്‍റ് എസ്. ഷൈജു, അസോസിയേഷൻ സെക്രട്ടറി എസ്. ഷഹീര്‍, ട്രഷറര്‍ സി. വിമല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. .....must...... നവോദയം ഓണോത്സവം കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാല കായിക-കലാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ചതുർദിന ഓണോത്സവം സെപ്റ്റംബർ ആറിന് ഗ്രാമദീപം തെളിക്കുന്നതോടെ ആരംഭിക്കും. കയർ പിരി, തൊണ്ട് തല്ലൽ, ഓലമെടയൽ തുടങ്ങിയ മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓണോത്സവം ഒമ്പതിന് സമാപിക്കും. ആറിന് രാവിലെ 9.30ന് പ്രസിഡന്‍റ് ബേബിഭാസ്കർ ഗ്രാമദീപം തെളിക്കും. കുപ്പണ കയർ വ്യവസായ സഹകരണസംഘം വളപ്പിൽ ഓണപ്പുടവ-ഓണക്കിറ്റ് സമർപ്പണവും തൊഴിൽ മത്സരങ്ങളുടെ ഉദ്ഘാടനവും മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. ഏഴിന് രാവിലെ കായിക മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന വയോജനസമ്മേളനം കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എ. അബൂബക്കർ കുഞ്ഞ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം കേരള സർവകലാശാലാ പ്രോ വൈസ് ചാൻസലർ പ്രഫ. പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡന്‍റ് കെ.എസ്.അരുൺകുമാർ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.