റോഡുകളുടെ നിര്‍മാണം വിലയിരുത്തി

ചവറ: പന്മന ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നതും നിര്‍മാണം പുരോഗമിക്കുന്നതുമായ ചാമ്പക്കടവ്-കല്ലുംമൂട്മുക്ക്, ഇടപ്പള്ളിക്കോട്ട-പന്മന റോഡുകളുടെ നിര്‍മാണ പുരോഗതി ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം വിലയിരുത്തി. ആറുമുറിക്കട-പണിക്കത്ത്മുക്ക്-വലിയത്ത്മുക്ക്-പടപ്പനാല്‍ റോഡ് എന്നിവ ബി.എം ആൻഡ് ബി.സി സാങ്കേതിക മികവില്‍ പുനരുദ്ധാരണ ജോലികള്‍ നിര്‍വഹിക്കുന്നതിനും എസ്റ്റിമേറ്റ് തയാറാക്കുന്നതിനും നിർദേശം നല്‍കി. ഈ റോഡുകള്‍ക്ക് കൂടി തുക അനുവദിക്കുന്നതോടെ പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ പി.ഡബ്ല്യു.ഡി റോഡുകളും ബി.എം.ബി.സി സാങ്കേതിക നിലവാരത്തിലുള്ള റോഡുകളായി മാറുമെന്ന് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കരുനാഗപ്പള്ളി സബ്ഡിവിഷനല്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.എസ്. ഭാമ, അസി. എൻജിനീയര്‍ മുരുകേശ് കുമാര്‍ എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.