കൊല്ലം: നവതി ആഘോഷിക്കുന്ന ടി.കെ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാരെ കൊല്ലം പൗരാവലിയും ടി.കെ.എം. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി അസോസിയേഷനും ശനിയാഴ്ച ആദരിക്കും. വൈകീട്ട് മൂന്നിന് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ ഉപഹാര സമർപ്പണം നടത്തും. മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എം. നൗഷാദ്, പി.സി. വിഷ്ണുനാഥ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.