പത്തനാപുരം: പട്ടാഴി ദേവീക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയില്‍നിന്ന് പണം നഷ്ടമായി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ ഗോപുരത്തോട് ചേര്‍ന്ന് വഞ്ചി സൂക്ഷിച്ചിരുന്ന മുറിയുടെ കതക് തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് ക്ഷേത്രഭാരവാഹികളെ വിവരം അറിയിച്ചത്. കഴിഞ്ഞ ആറാം തീയതി വഞ്ചിയിലെ പണം എടുത്തിരുന്നതായും അതിനാല്‍ വലിയ തുക മോഷണം പോയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുന്നിക്കോട് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പടം.... പട്ടാഴി ദേവീക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരത്തിനോട് ചേര്‍ന്നുള്ള മുറിയുടെ വാതിലുകള്‍ കുത്തിത്തുറന്ന നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.