പഞ്ചായത്ത് ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു നടപടിയെടുക്കാതെ അധികൃതര്‍

പരവൂര്‍: പൂതക്കുളം ഈഴംവിള ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. കഴിഞ്ഞയാഴ്ചയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത്‌ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മത്സ്യത്തില്‍ നിന്നും രക്തം പൊട്ടി ഒലിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. തുടര്‍ന്ന് പഞ്ചായത്ത് മെംബറെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഇതുവരെയും പഞ്ചായത്തധികൃതര്‍ നടപടിയെടുത്തിട്ടില്ല. രാത്രിയില്‍ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും സ്ഥിരംതാവളമാണ് ഇവിടം. അടിയന്തരമായി മത്സ്യങ്ങളെ പരിശോധന നടത്തി വിഷം കലര്‍ത്തിയിട്ടോ മറ്റോ ഉണ്ടെങ്കിൽ ചിറ ശുദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.