ചടയമംഗലം സ്റ്റേഡിയം നിർമാണം; ഉത്തരവിറങ്ങി

ചടയമംഗലം: കായികരംഗത്ത്​ ചടയമംഗലം പഞ്ചായത്തിന്​ ഉണർവേകാൻ സ്റ്റേഡിയം യാഥാർഥ്യമാകുന്നു. 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി ചടയമംഗലം പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണത്തിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ശിപാര്‍ശപ്രകാരം ഉത്തരവ്​ പുറത്തിറങ്ങി. പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല സ്​പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കുന്ന മുറക്ക്​ ഭരണാനുമതി ലഭിക്കുമെന്നും ചടയമംഗലത്തിന്‍റെ കായികചരിത്രത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാക്കാന്‍ സ്റ്റേഡിയം കൊണ്ട് സാധിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.