അഞ്ചൽ: പുലർച്ച ചായ കുടിക്കാൻ കടയിലെത്തിയയാൾ മേശക്കകത്ത് വെച്ചിരുന്ന സ്വർണവും പണവുമടങ്ങിയ പഴ്സുമായി കടന്നതായി ഉടമയായ വീട്ടമ്മയുടെ പരാതി. വ്യാഴാഴ്ച പുലർച്ച ആറോടെയാണ് സംഭവം. അഗസ്ത്യക്കോട് കുശിനിമുക്കിൽ ചായക്കട നടത്തുന്ന കമലമ്മയുടെ മൂന്നര പവൻ സ്വർണമാലയും 5000 രൂപയുമാണ് നഷ്ടപ്പെട്ടത്. ദിവസവും പുലർച്ച അഞ്ചിന് ചായക്കട തുറക്കുന്നതിനായി അൽപം അകലെയുള്ള വീട്ടിൽനിന്ന് നടന്നു വരവേ മാല കഴുത്തിൽനിന്ന് ഊരി പഴ്സിൽ സൂക്ഷിക്കുകയും കടയിലെത്തിയാൽ പഴ്സ് മേശക്കുള്ളിൽ വെക്കാറുമാണ് പതിവ്. ചായ കുടിക്കാനെത്തിയവർക്ക് ചായ ഉണ്ടാക്കിക്കൊടുക്കുന്നതിനിടെ, മേശയിൽ നിന്ന് പഴ്സ് അപഹരിക്കപ്പെട്ടെന്നാണ് കമലമ്മ പൊലീസിൽ നൽകിയ പരാതിയിലുള്ളത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും തുടർ നടപടിയെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.