ചിത്രം - കൊട്ടാരക്കര: ഓനാവട്ടം പരുത്തിയറ വീട്ടിൽ നടന്ന മോഷണത്തിൽ 47,000 രൂപയും 10 പവൻ സ്വർണവും അപഹരിച്ചു. ഓടനാവട്ടം പരുത്തിയറ സ്വദേശി പൗലോസിന്‍റെ ജെ.കെ.സി വില്ലയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ച 1.30ന് സുഹൃത്തിനെ എയർ പോർട്ടിൽ കൊണ്ടുവിടുന്നതിനായി വിമാനത്താവളത്തിൽ പോയി രാവിലെ ആറോടെ, തിരികെ വന്നപ്പോൾ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്നനിലയിലായിരുന്നു. മുറിയിൽ തുറന്നു കിടന്ന അലമാരയിൽനിന്ന് സ്വർണവും ബാഗിൽ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. മക്കൾ വിദേശത്തായതിനാൽ പൗലോസ് ഒറ്റക്കാണ് വീട്ടിൽ കഴിയുന്നത്. മുകളിലത്തെനിലയിൽ കയറിയ മോഷ്ടാവ് പുസ്തകങ്ങളും തുണികളും വലിച്ച് വാരി ഇട്ടിട്ടുണ്ട്. പെട്രോൾ പമ്പിലെ സി.സി ടി.വി പരിശോധിച്ചതിൽ മോഷ്ടാക്കൾ എത്തിയതായി സംശയിക്കുന്ന കാർ കണ്ടെത്തി. കൊല്ലത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.