വിദ്യാർഥികൾ കൃഷി ചെയ്ത് വിളവെടുത്തു

അഞ്ചൽ: ഇടമുളയ്ക്കൽ കൃഷിഭവന്‍റെ സഹകരണത്തോടെ പൊടിയാട്ടുവിള ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ചെയ്ത കൃഷിയുടെ വിളവെടുപ്പ് നടത്തി. ചേന, വാഴക്കുല, വെണ്ടക്ക, പയർ, തക്കാളി, വഴുതന എന്നിവയാണ് വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജ സുരേന്ദ്രൻ, കൃഷി അസി. ഓഫിസർ ജോസ് പി. വയയ്ക്കൽ, ഹെഡ്മിസ്ട്രസ് ലളിതമ്മ, അധ്യാപകരായ സുധ, അൻസാർ, എം.എം.സി ചെയർമാൻ ടി.പി. രാധാകൃഷ്ണൻ, ആർ.കെ. അരുൺലാൽ എന്നിവർ പങ്കെടുത്തു. ചിത്രം. പൊടിയാട്ടുവിള ഗവ.എൽ.പി.എസിൽ നിന്ന്​ വിളവെടുപ്പ് നടത്തിയ കാർഷികോൽപന്നങ്ങളുമായി വിദ്യാർഥികൾ ജനപ്രതിനിധികളോടും അധ്യാപകരോടുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.