പത്തനാപുരം: ഏറത്തു വടക്ക് ചെളിക്കുഴി ഗവ.യു.പി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി. പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. രമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എസ്. ശ്യാം അധ്യക്ഷതവഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും കാർട്ടൂണിസ്റ്റുമായ കാർത്തി കറ്റാനം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭന ശശിധരൻ ഭരണഘടന പ്രതിജ്ഞ ചൊല്ലി. അനൂപ് കുമാർ, എസ്. ദീഷിത്, സിന്ധു, ചഞ്ചല ബൈജു, സ്കൂൾ പ്രഥമാധ്യാപിക ജി. ബീന, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ എൻ.കെ. ഹരികുമാർ എന്നിവര്‍ സംസാരിച്ചു. കുളക്കട ഉപജില്ലയിലെ എല്ലാ സ്കൂളുകളിൽനിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹചിത്രരചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.