കൊല്ലം: കൊല്ലം ആർ.എം.എസിന്‍റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി അശ്വനി വൈഷണവ് ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കൊല്ലത്തെ 120 പോസ്റ്റാഫിസുകളുടെയും അതിന് കീഴില്‍വരുന്ന ബ്രാഞ്ച് ഓഫിസുകളുടെയും തപാല്‍ ഉരുപ്പടികള്‍ കൈക്കാര്യം ചെയ്യുന്ന ആര്‍.എം.എസ് എല്‍1 നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും തപാല്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഐ.സി.എച്ച് (ഇന്‍ട്രാ സര്‍ക്കിള്‍ ഹബ്) ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. ദേശീയതലത്തില്‍ പോസ്റ്റല്‍ മേഖലയില്‍ വരുത്തുന്ന ഭരണ പരിഷ്കാര നയങ്ങളുടെ ഭാഗമായി കൊല്ലം ആര്‍.എം.എസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ജില്ലതല മത്സരം ശനിയാഴ്ച രാവിലെ 9.30ന് കൊല്ലം എസ്.എൻ കോളജിനു സമീപം എസ്.എൻ.വി സദനം ലൈബ്രറി ഹാളിൽ നടക്കും. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.