സമാധാന ദീപനാളവുമായി വിദ്യാർഥികൾ

ചി​ത്രം - കൊല്ലം: തേവള്ളി ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ്​ എച്ച്.എസ്.എസ് ഫോർ ബോയ്സ് സ്കൂളിൽ ഹിരോഷിമ നാഗസാക്കി ആണവ ദുരന്തങ്ങളിൽ ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിച്ചു. ദിനാചരണ ഉദ്ഘാടനം പ്രിൻസിപ്പൽ ഹെർമ്മോയിൻ പി. മാക്സ് വെൽ നിർവഹിച്ചു. പ്രഥമാധ്യാപിക എം. റസിയബീവി അധ്യക്ഷതവഹിച്ചു. ബാല ശാസ്ത്ര ചലച്ചിത്ര സംവിധായകൻ ധനോജ് നായിക് അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾ തയാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്ററുകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. സീനിയർ അസിസ്റ്റന്‍റ് മഞ്ജുള ആൽബർട്ട് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പി.എസ്. അസിത കുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. അരുൺ, എസ്.ആർ.ജി കൺവീനർ എസ്. ഫാമില, എ.സി.പി.ഒ സെൽവരാജൻ എന്നിവർ സംസാരിച്ചു. ചിത്രം - ഭാരവാഹികൾ കൊല്ലം: നാഷനലിസ്റ്റ്​ യൂത്ത്​ കോൺഗ്രസ്​ ഭാരവാഹികളായി അഡ്വ. എസ്​. ഷാൻ (പ്രസി.), എസ്​. ആവണി, ബി.എസ്​. ജനസുധൻ, ജെ. ഫാസിപ (വൈസ്​ പ്രസി.), വിനീത അനന്ദു (ട്രഷ.) എന്നിവരെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ. സജിത്ത്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.