കോൺഗ്രസ്​ ഭവൻ ഉദ്ഘാടനം

ചിത്രം - ശാസ്താംകോട്ട: അന്തരിച്ച കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്‍റ്​ കിണറുവിള ബഷീറിന്‍റെ സ്മരണയിൽ പോരുവഴി ചിറയിൽ ജങ്​ഷനിൽ ആരംഭിച്ച കോൺഗ്രസ്​ ഭവൻ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലീൽ പള്ളിയാടി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ ആർ. അരുൺരാജ് അനുമോദിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ നേതാക്കളായ കെ. കൃഷ്ണൻകുട്ടി നായർ, കെ. സുകുമാരപിള്ള, പി.കെ. രവി, വൈ. ഷാജഹാൻ, കിണറുവിള നാസർ, ആർ. സദാശിവൻപിള്ള, ഷംനാദ് അയന്തിയിൽ, നവാസ്, അയന്തിയിൽ ശിഹാബ്, ഷൈജുമോൻ, രാജൻ എന്നിവർ സംസാരിച്ചു. ചിത്രം - അമിതവേഗത്തിലെത്തിയ സ്വകാര്യ ബസും പാഴ്​സൽ ട്രക്കും കൂട്ടിയിടിച്ചു ശാസ്താംകോട്ട: മൈനാഗപ്പള്ളി മിലാദെ ഷരീഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അമിതവേഗത്തിലെത്തിയ സ്വകാര്യ ബസും പാർസൽ ട്രക്കും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് 11.30നായിരുന്നു അപകടം. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിനെ മറികടക്കാൻ ശ്രമിക്കവെ അതേ റൂട്ടിൽ സർവിസ് നടത്തുന്ന മിറക്കിൾ എന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് എതിരെവന്ന പാർസൽ വാനിൽ ഇടിക്കുകയായിരുന്നു. ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. സ്വകാര്യ ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാർ പറയുന്നു. സ്കൂൾ സമയം അല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ഈ റോഡിൽ ബസുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുണ്ടങ്കിലും അധികൃതർ ശ്രദ്ധിക്കുന്നി​െല്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം ഇതിന് സമീപത്തായി അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് ഓട്ടോ അപകടത്തിൽപെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.