വിദ്യാഭ്യാസ സെമിനാർ

ശാസ്താംകോട്ട: ബ്ലോക്ക്‌ പഞ്ചായത്തും ശാസ്താംകോട്ട ബി.ആർ.സിയും സംയുക്തമായി നടത്തിയ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്​ ഗീതാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. അരുൺകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സനിൽ കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. പങ്കജാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, ബി.ഡി.ഒ അനിൽകുമാർ, ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ കിഷോർ കെ. കൊച്ചയും എന്നിവർ സംസാരിച്ചു. സ്വച്ഛ് വിദ്യാലയ പുരസ്‌കാരം നേടിയ ഇഞ്ചക്കാട് എൽ.പി സ്കൂളിനെയും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' കാമ്പയിന്‍റെ ഭാഗമായി ഹിമാചൽ പ്രദേശ് സന്ദർശിച്ച പതാരം എസ്.എം.എച്ച്.എസ്.എസിലെ വിദ്യാർഥി ആർ. പവിത്രേഷ് എന്നിവരെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.