ചിത്രം - കൊല്ലം: വിൽപനക്കായി കരുതിയിരുന്ന കഞ്ചാവുമായി യുവാവ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിൽ. ഇരവിപുരം തെക്കേവിള വൈനഗർ-125ൽ നസ്മൽ (30) ആണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കർബല ജങ്ഷനിൽ കഞ്ചാവ് വിൽപനക്കായി നിൽക്കവെ ആ സമയത്ത് പട്രോളിങ് നടത്തിക്കൊണ്ടിരുന്ന കൊല്ലം ഈസ്റ്റ് പൊലീസ് സംഘം സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും കൈയിൽ കരുതിയിരുന്ന 55 ഗ്രാം കഞ്ചാവ് പിടികൂടുകയുമായിരുന്നു. കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കലാണ് ഇയാളുടെ രീതി. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അരുൺ.ജിയുടെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, സി.പി.ഒമാരായ ശ്രീജിത്ത്, സുനിൽ, രമേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.