ചിത്രം കൊല്ലം: നവതിയുടെ നിറവിലെത്തിയ ടി.കെ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാരെ കൊല്ലം പൗരാവലിയും ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി അസോസിയേഷനും ആദരിക്കുന്നു. ഈ മാസം 13ന് വൈകുന്നേരം മൂന്നിന് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടി.കെ.എം കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് അധ്യക്ഷതവഹിക്കും. ടി.കെ.എം ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ ഉപഹാര സമർപ്പണം നടത്തും. മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിക്കും. നവതിയോടനുബന്ധിച്ച് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി അസോസിയേഷൻ അർഹരായ രണ്ട് ബിരുദ വിദ്യാർഥികളുടെ പഠനചെലവ് പൂർണമായി ഏറ്റെടുക്കും. കശുവണ്ടി വ്യവസായിയും ടി.കെ.എം ട്രസ്റ്റ് സ്ഥാപകനുമായ എ. തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ പുത്രനായി 1932 ഏപ്രിൽ 22നാണ് ജനനം. കോയിക്കൽ ഗവ:സ്കൂൾ, ക്രേവൻ എൽ.എം.എസ്, ആലുവ യു.സി കോളജ് എന്നിവിടങ്ങളിലെ പഠനശേഷം,അമേരിക്കയിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് മുസ്ലിയാർ ഇൻഡസ്ഡീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാവുകയും പിതാവിനൊപ്പം വ്യവസായരംഗത്ത് സജീവമാകുകയും ചെയ്തു. 1961ലാണ് ടി.കെ.എം കോളജ് ട്രസ്റ്റിന്റെ നേതൃത്വ പദവിയിലെത്തുന്നത്. വിവിധ സർവകലാശാലകളിലെ സിൻഡിക്കേറ്റ്, സെനറ്റ് അംഗം, അക്കാദമിക് കൗൺസിൽ, ഗവേണിങ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംഘാടകസമിതി ചെയർമാൻ യഹിയ. എസ്, പ്രസിഡന്‍റ് ഡോ. ചിത്ര ഗോപിനാഥ്, സി. ബാബു, എച്ച്. ഹുസൈൻ, സുരലാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.