കൊല്ലം: ദേശവ്യാപകമായി ബുധനാഴ്ച നടക്കുന്ന തപാൽ സമരം വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവർത്തന ലാഭം കൂടിയ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന കോർപറേറ്റ് സ്വഭാവം തപാൽ മേഖലയിൽ വ്യാപിക്കുന്നത് രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കൾക്കും ഗ്രാമ പ്രദേശങ്ങളിലുള്ളവർക്കും പ്രയാസം സൃഷ്ടിക്കും. തപാൽ വകുപ്പിന്‍റെ കീഴിൽ കാര്യക്ഷമമായി നടന്നുവരുന്ന ലഘു സമ്പാദ്യ പദ്ധതികൾ പുതുതായി രൂപവത്കരിച്ച ഇന്ത്യ പോസ്റ്റ് പേയ്മൻെറ് ബാങ്കിലേക്ക് മാറുന്നതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് തപാൽ ഓഫിസുകൾ വഴി ലഭിച്ചിരുന്ന മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങളും ഇല്ലാതാകും. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി ഉൾപ്പെടെ പ്രധാന സമര കേന്ദ്രങ്ങളിൽ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തുമെന്ന് ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.