ചടയമംഗലം: യൂത്ത് കോൺഗ്രസ് ഇട്ടിവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസിന്‍റെ സ്ഥാപക ദിനവും കിറ്റ് ഇന്ത്യ ദിനവും ആചരിച്ചു. ഇട്ടിവ മണ്ഡലം പ്രസിഡന്‍റ് സജീർ ഖാൻ യു.എസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ടി. സിബി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അഡ്വ. എ. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എ.ആർ. റിയാസ്, നസീബ് റഹ്‌മാൻ, ഇബ്നു മസൂദ്, എച്ച്.എസ്. ബൈജു, ഇക്ബാൽ, ഫൈസൽ കടയ്ക്കൽ, നൗഷാദ് മലപ്പേരൂർ, ചന്ദു ബോബൻ, അബ്ദുൽ മനാഫ് കോട്ടുക്കൽ എന്നിവർ സംസാരിച്ചു. ചിത്രം - ഹിരോഷിമ- നാഗസാകി ദിനം ആചരിച്ചു കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ ഹിരോഷിമ- നാഗസാകി ദിനം ആചരിച്ചു. പ്രിൻസിപ്പൽ എം. നാസറുദീൻ ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റൻ പി.വി. ഇന്ദു, സ്കൗട്സ് മാസ്റ്റർ സക്കീർ ഹുസൈൻ, അധ്യാപിക വന്ദന ശിവ, വളന്‍റിയർമാരായ താഹിറ, കാവ്യ, അംശ, അഭിരാം, ഇർഫാൻ ഹുസൈൻ, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.