സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ചുകടത്തിയെന്ന്​ പരാതി

അഞ്ചൽ: സ്കൂൾ വളപ്പിലെ പ്ലാവ് അനധികൃതമായി മുറിച്ചുകടത്തുകയും പ്രശ്നമായപ്പോൾ തിരികെ കൊണ്ടിട്ടതായും പരാതി. പുതിയ കെട്ടിടം അനുവദിക്കുമ്പോൾ നിർമിക്കുന്നതിനായി കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിന്ന ഒരു മാവ് പി.ടി.എയുടെ ഉത്തരവാദിത്തത്തിൽ കഴിഞ്ഞദിവസം മുറിച്ചിരുന്നു. അതിനുശേഷം സ്കൂൾ പ്രിൻസിപ്പലിന്‍റെയോ പി.ടി.എയു​െടയോ അനുവാദമില്ലാതെ മറ്റൊരു പ്ലാവ് പി.ടി.എയിലെ ചിലരുടെ ഒത്താശയോടെ മുറിക്കുകയും അത് വാഹനത്തിൽ കടത്തുകയും ചെയ്തു എന്നാണ്​ ആരോപണമുയർന്നത്​. ഈ സംഭവം നാട്ടിൽ പ്രചരിച്ചതോടെ കടത്തിക്കൊണ്ടുപോയ തടി തിരികെ കൊണ്ടിടുകയായിരുന്ന​െത്ര. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലെത്തിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ബഹളം ​െവച്ചു. സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടിയെടുക്കാമെന്നുള്ള സ്കൂൾ അധികൃതരുടെ ഉറപ്പിന്മേൽ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. വിദ്യാഭ്യാസവകുപ്പിനും കലക്ടർക്കും ബന്ധപ്പെട്ട മറ്റ് അധികൃതർക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. എന്നാൽ, സ്കൂൾ വളപ്പിൽ നിന്ന്​ മാവ് മുറിക്കാനുള്ള അനുമതി ബന്ധപ്പെട്ട അധികൃതരിൽ നിന്ന്​ വാങ്ങിയിരുന്നതാണെന്നും മാവ്​ മുറിച്ചപ്പോൾ ശിഖരങ്ങൾ വീണ്​ പ്ലാവ് ഒടിഞ്ഞതാണെന്നും അത് സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഉണ്ടെന്നുമാണ് ഒരു വിഭാഗം നാട്ടുകാർ പറയുന്നത്. ചിത്രം: കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾവളപ്പിൽ നിന്ന പ്ലാവ് മുറിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.