ചിത്രം കൊല്ലം: വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ വയോധികയെ സാമൂഹികനീതിവകുപ്പും തഹസിൽദാരും പൊലീസും ചേർന്ന് ആശുപത്രിയിലാക്കി. കടപ്പാക്കട എൻ.ടി.വി നഗർ 71-ബിയിൽ മേരിക്കുട്ടിയെയാണ് (77) തിങ്കളാഴ്ച ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. കൗൺസിലർ ടി.ജി. ഗിരീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അധ്യാപികയായിരുന്ന മേരിക്കുട്ടിയുടെ ഏകമകൻ ദീപക് ജോൺ ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിനുശേഷം ഇവർ തനിച്ചായിരുന്നു താമസം. നാലുമാസം മുമ്പുവരെ ആരോഗ്യവതിയായിരുന്ന മേരിക്കുട്ടിയുമായി നിരന്തരം ഫോണിൽ വിളിക്കുകയും നേരിൽകാണുകയും ചെയ്യുമായിരുന്നെന്ന് ഗിരീഷ് നൽകിയ പരാതിയിലുണ്ട്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീട്ടിലെത്തിയപ്പോൾ മേരിക്കുട്ടി അവശനിലയിലായിരുന്നു. വയോധികയുമായി ബന്ധമില്ലാത്ത മറ്റുപലരും വീട്ടിൽ താമസമുണ്ടെന്നും മേരിക്കുട്ടിയുടെ സ്ഥിതി മോശമായത് സംശയകരമാണെന്നുമാണ് ഗിരീഷ് പരാതിപ്പെട്ടത്. തഹസിൽദാർ ജാസ്മിൻ ജോർജ്, സാമൂഹികനീതിവകുപ്പ് ഓഫിസർ പ്രസന്നകുമാരി, വില്ലേജ് ഓഫിസർ ആർ. ശിവപ്രസാദ്, ഈസ്റ്റ് പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിൽനിന്ന് വയോധികയെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.