സർക്കാർ ജീവനക്കാരുടെ ജില്ല കലോത്സവം: സിവിൽ സ്റ്റേഷൻ ഏരിയക്ക് ഓവറോൾ ചാമ്പ്യൻഷിപ്

കൊല്ലം: കേരള എൻ.ജി.ഒ യൂനിയൻ കൊല്ലം ജില്ല കമ്മിറ്റിയുടെ കലാ-കായിക സമിതിയായ 'ജ്വാല'യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലതല കലോത്സവം സർഗോത്സവം 2022ൽ 47 പോയന്‍റ്​ നേടി സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 38 പോയന്‍റ്​ നേടിയ ടൗൺ ഏരിയ രണ്ടാംസ്ഥാനവും 31 പോയന്‍റ്​ നേടിയ ചാത്തന്നൂർ ഏരിയ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം ഓഡിറ്റോറിയത്തിൽ എം. മുകേഷ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്‍റ്​ ബി. പ്രശോഭദാസ്​ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, ജില്ല സെക്രട്ടറി വി.ആർ. അജു, ജ്വാലാ കലാ-കായികസമിതി കൺവീനർ ആർ. രതീഷ്​കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് വേദികളിലായി നടന്ന മത്സരങ്ങളിലെ വിജയികൾ (പുരുഷവിഭാഗം, വനിത വിഭാഗം ക്രമത്തിൽ): ലളിതഗാനം -എസ്. ഗോപകുമാർ, ആർ. പ്രിയങ്ക. ശാസ്‌ത്രീയസംഗീതം -ജിയോലാൽ, ഡോ. ജി.എസ് അഞ്ജലി. നാടൻപാട്ട് സിംഗിൾ -ഡി. സജിത്​ലാൽ, ആർ. പ്രിയങ്ക. കവിത പാരായണം -എസ്. ഗോപകുമാർ, പുഷ്‌പലത. മാപ്പിളപ്പാട്ട് -ആർ. സന്തോഷ്​കുമാർ, ആർ. പ്രിയങ്ക. മോണോ ആക്‌ട് -ബിജുലാൽ, ഗീത. മിമിക്രി -ജി.ആർ. അരുൺരാജ്, തബല -എസ്.കെ ആദർശ്, ചെണ്ട - അനിൽകുമാർ, മൃദംഗം -എസ്.കെ. ആദർശ്, ഓടക്കുഴൽ -റൊണാൾഡ്, പെൻസിൽ ഡ്രോയിങ്​ -സി. ചന്ദ്രപ്രകാശ്, ജലച്ചായം -വി.എസ്​. സുജ, കാർട്ടൂൺ -എം. ശ്രീകുമാർ എന്നിവരാണ്​ മറ്റ്​ വിജയികൾ. തിരുവാതിര മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏരിയയും നാടൻപാട്ട് ഗ്രൂപ് മത്സരത്തിൽ ചാത്തന്നൂർ ഏരിയയും വിജയികളായി. 10 പോയന്‍റ്​ വീതം നേടിയ എസ്. ഗോപകുമാർ (ടൗൺ), എസ്.കെ. ആദർശ് (സിവിൽ സ്റ്റേഷൻ) എന്നിവർ പുരുഷ വിഭാഗത്തിലും 15 പോയന്‍റ്​ നേടിയ ആർ. പ്രിയങ്ക (കുണ്ടറ) വനിത വിഭാഗത്തിലും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങൾ നേടി. വിജയികൾക്ക് എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. വിജയികൾ ആഗസ്‌റ്റ്​ 21ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.