ജലനിരപ്പുയർന്നു; തെന്മല ഡാം ഷട്ടറുകൾ കൂടുതൽ തുറന്നു

പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാം ഷട്ടറുകൾ ശനിയാഴ്ച കൂടുതൽ തുറന്നു. വെള്ളിയാഴ്ച 50 സൻെറിമീറ്റർ ഉയർത്തിയിരുന്നത് ശനിയാഴ്ച 60 സൻെറിമീറ്ററാക്കി ഉയർത്തി. 115.82 മീറ്റർ സംഭരണശേഷിയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് 111.15 മീറ്റർ വെള്ളമെത്തി. ആഗസ്റ്റിലെ അനുവദനീയമായ സംഭരണശേഷിയിൽനിന്നും നാല് മീറ്റർ അധികമാണ് വെള്ളമുള്ളത്. മണിക്കൂറിൽ ഒരു സൻെറിമീറ്റർ കണക്കിൽ വെള്ളം കൂടുന്നു. ഈ സാഹചര്യം നിലനിന്നാൽ ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. കല്ലടയാറ്റിലെ ജലനിരപ്പ് 120 സൻെറിമീറ്റർ വരെ ഉയർന്നു. ആറിനോട് ചേർന്നുള്ള താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.