ഗ്രാമങ്ങളിൽ രാഷ്ട്രീയകക്ഷികൾ വിശദീകരണ യോഗങ്ങൾ നടത്തിയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനാണ് ശ്രോതാക്കൾ കൂടിയത് കൊല്ലം: കലാലയ വിദ്യാഭ്യാസ കാലത്തുതന്നെ കൈയടി നേടുന്ന പ്രസംഗം പ്രതാപവർമ തമ്പാനെ വേറിട്ടുനിർത്തി. കോളജ് തലത്തിലും സർവകലാശാല തലത്തിലും അദ്ദേഹം പ്രസംഗകലയിൽ ഒന്നാമതെത്തി. സജീവ രാഷ്ട്രീയത്തിലെത്തിയപ്പോഴും അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് ഡിമാൻഡ് കൂടി. ഗ്രാമങ്ങളിൽ രാഷ്ട്രീയകക്ഷികൾ വിശദീകരണ യോഗങ്ങൾ നടത്തിയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനാണ് ശ്രോതാക്കൾ കൂടിയത്. നർമത്തിന്‍റെ മേമ്പൊടി കൂട്ടിയുള്ള വാക്കുകൾ നിരഞ്ഞ കൈയടിയോടെ സദസ്സ് ഏറ്റുവാങ്ങി. ചിരിച്ചും ചിന്തിപ്പിച്ചും കഥപറഞ്ഞ് വേദികളെ കൈയിലെടുത്തു. ആനുകാലിക വിഷയങ്ങളിൽ കുറിക്കുകൊള്ളുന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നത്. കോൺഗ്രസിൽ എന്നും ആന്‍റണി ഗ്രൂപ്പിന്‍റെ വക്താവും പോരാളിയുമായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.