ചവറ: കേളി കൃഷ്ണൻകുട്ടിപിള്ള ഗ്രന്ഥശാലയുടെയും കൊല്ലം ലൈഫ്ലൈൻ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകളുടെ വിവിധ അസുഖങ്ങൾക്കായി സ്പെഷൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേളി ഗ്രന്ഥശാല പ്രസിഡന്‍റ് വി.എം. രാജമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സന്തോഷ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെജിയ മുഹമ്മദ്, ബിജി വർഗീസ്, ശ്രീജിത്ത്, ആർ. ആനന്ദവല്ലിപ്പിള്ള, മധു മോഹൻ, ബാബു എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഷുഗർ, ബ്ലഡ് ഗ്രൂപ് നിർണയം, വന്ധ്യത തുടങ്ങി വിവിധ രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും സൗജന്യമായി നൽകി. നൂറുകണക്കിന് രോഗികൾ പങ്കെടുത്തു. ചിത്രം: സ്ത്രീകളുടെ വിവിധ അസുഖങ്ങൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.