പണം അടച്ചിട്ട് ഒന്നര വർഷം; ഇതുവരെ സി.ടി സ്കാൻ എത്തിയില്ല

കൊല്ലം: പണം അടച്ച് ഒരുവർഷം കഴിഞ്ഞിട്ടും ജില്ല ആശുപത്രിയിലേക്ക് സി.ടി സ്കാൻ മെഷീൻ എത്തിയില്ല. കേരള മെഡിക്കൽ സർവിസ് കോർപറേഷന് അഞ്ച് കോടി രൂപ അടച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും മെഷീൻ എത്തിയില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ പറഞ്ഞു. ഒക്ടോബറിൽ നൽകാമെന്ന് മെഡിക്കൽ സർവിസ് കോർപറേഷൻ അറിയിച്ചിട്ടും ലഭിച്ചില്ല. നിലവിലെ സ്കാനിങ് മെഷീൻ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾക്ക് പ്രയോജനപ്പെടുന്നില്ല. സ്വകാര്യ സ്ഥാപനങ്ങൾ മൂന്ന് ഇരട്ടിയിലധികമാണ് നിരക്ക് ഈടാക്കുന്നത്. ജില്ല പഞ്ചായത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിനുപിന്നാലെയാണ് സി.ടി സ്കാനിങ് മെഷീൻ വാങ്ങാൻ പണം അടച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.