കൊല്ലം: ദിവസങ്ങളായി ജില്ലയിൽ തുടരുന്ന പേമാരിയിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് കൊല്ലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.എസ്. നൗഫൽ അധ്യക്ഷത വഹിച്ചു. അജിത് കുരീപ്പുഴ, ശെൽവൻ ആനേഴത്ത്, മോഹൻജി, ഉഷ ആനേഴത്ത് എന്നിവർ സംസാരിച്ചു. പബ്ലിക് ലൈബ്രറി പ്രവർത്തനം സുഗമമാക്കണം കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയുടെ ശോച്യാവസ്ഥ മാറ്റിയെടുക്കാൻ സാംസ്കാരിക പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് ദേശിംഗനാട് എഴുത്തുക്കൂട്ടം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കൈതവനത്തറ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സുജയ്, എസ്. സുരേഷ് ബാബു, അയത്തിൽ അസനാരുപിള്ള, കിഷോർ കുമാർ, കസ്തൂരി ജോസഫ്, വിശ്വകുമാർ കൃഷ്ണജീവനം, അഷറഫ് വടക്കേവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.