കൊല്ലം: കേരള കർഷക സംഘം പോളയത്തോട് വില്ലേജ് സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനം എൻ.എസ് ഹാളിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോളയത്തോട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വില്ലേജ് പ്രസിഡന്‍റ് സോമരാജൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഹർഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അഡ്വ. ആർ. വിജയൻ, പ്രസിഡന്‍റ് എസ്. സുരേഷ് ബാബു, എൻ.ജി. ശശിധരൻ, സുജ സച്ചിൻ, സനോഫർ, ലീല മോഹൻ, കൊച്ചുണ്ണി, ബിജു ഭാസ്കർ, ദീപ തോമസ് എന്നിവർ സംസാരിച്ചു. വില്ലേജ് കമ്മിറ്റി പ്രസിഡന്‍റായി സോമരാജനെയും സെക്രട്ടറിയായി ഹർഷനെയും ട്രഷററായി കേളു വിക്രമനെയും തെരഞ്ഞെടുത്തു. ചിത്രം - വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണു പാരിപ്പള്ളി: തോരാതെ പെയ്ത മഴയിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണു. അപകടത്തിന് തൊട്ടുമുമ്പ് വീട്ടിലുള്ളവർ പുറത്തുപോയതിനാൽ ആളപായം ഒഴിവായി. വേളമാനൂർ ഉമയിൽ സുശീലാദേവിയുടെ വീടിന്റെ ശുചിമുറിയോടുചേർന്ന ഭാഗത്തെ ഭിത്തിയാണ് ബുധനാഴ്ച രാവിലെ ഏഴോടെ ഇടിഞ്ഞുവീണത്. സുശീലാദേവി മൂത്തമകന്‍റെ ചാത്തന്നൂരിലെ വീട്ടിലേക്ക് പോയിരുന്നു. ഇളയ മകൻ തൊട്ടടുത്തുള്ള ജോലി സ്ഥലത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.